മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് അതിശയകരമായ തിരിച്ചുവരവു നടത്തിയ അനുഭവം പങ്കിടുകയാണ്, ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെ. അടുത്തിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് താരം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. എന്നാൽ ഇപ്പൊൾ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന താരം അന്ന് താൻ ക്ലിനിക്കലിയായി മരിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് “കടുത്ത ഹൃദയാഘാതമാണ് തനിക്ക് സംഭവിച്ചത്. ജീവിതത്തിൽ ലഭിച്ച രണ്ടാമത്തെ അവസരമാണിത്. വലിയൊരു അദ്ഭുതമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഈ അനുഭവത്തെ ഒരു വേക്ക്-അപ്പ് കോൾ എന്നാണ് ശ്രേയസ് വിശേഷിപ്പിക്കുന്നത്. കാരണം കുറച്ച് മിനിറ്റുകളിലെങ്കിലും താൻ ‘ക്ലിനിക്കലി ഡെഡ്’ ആയിരുന്നുവെന്നും താരം പറയുന്നു. ആരും ആരോഗ്യം നിസ്സാരമായി കാണരുതെന്നും ശ്രേയസ് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നുണ്ട്.