പിതാവിന്റെ അപേക്ഷയില്‍ ടൈപ് വണ്‍ ഡയബറ്റിസ് രോഗത്തെക്കുറിച്ച് ഇനി പത്താം ക്ലാസ് പാഠപുസ്തക സിലബസ്സില്‍ പഠിപ്പിക്കും. പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തിലാണ് കുട്ടികളിലെ പ്രമേഹത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനം. സംസ്ഥാനത്ത് പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം നിരന്തരം കൂടി വരുന്ന സാഹചര്യത്തില്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇക്ക് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ ബുഷ്‌റ ഷിഹാബിന്റെ നിവേദനമാണ് ടൈപ്പ് 1 ഡയബറ്റിസ് സിലബസ്സില്‍ ഉള്‍പെടുത്താന്‍ വഴിതുറന്നത്. ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിച്ച മകന്റെ അനുഭവങ്ങളാണ് നിവേദനത്തിന് കാരണമായത്. രോഗാവസ്ഥയെക്കുറിച്ച് മറ്റ് കുട്ടികളില്‍ പാഠപുസ്തകത്തിലൂടെ അവബോധമുണ്ടായാല്‍ കളിയാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതയില്‍ മാറ്റമുണ്ടാക്കാനാകുമെന്ന് നിവേദനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഹഗണിച്ചാണ് SCERT തീരുമാനം.