സംസ്ഥാനത്തെ പ്രതിദിനകൊവിഡ് കേസുകളില്‍ വര്‍ധനവ്

സംസ്ഥാനത്തെ പ്രതിദിനകൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. അതേസമയം കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം. രോഗലക്ഷണമുള്ളവരെ ഉള്‍പ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വര്‍ധനവാണിതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം നിര്‍ദേശിക്കുന്നു.