നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുനിന്നു നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്ര?ഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ?ഗനൈസേഷനാണു ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ?ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം?ഗീകൃതമല്ലാത്ത ?മരുന്ന് സംയുക്തങ്ങൾ ഉപയോ?ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ അവ ഉപയോഗിക്കരുതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഫിക്‌സഡ് ഡ്ര?ഗ് കോമ്പിനേഷൻ എന്നു വിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോ?ഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.