എരിവിന്റെ പേരില്‍ ചിലരെങ്കിലും പച്ചമുളകിനോട് മുഖം തിരിക്കാറുണ്ട് എന്നാല്‍ അങ്ങനെ ചെയ്യാന്‍ വരട്ടെ. എരിവുള്ള പച്ചമുളകിന് വിശ്വസിക്കാനാവാത്തത്രയും ഗുണങ്ങളാണുള്ളത്.
കലോറി ഒട്ടും തന്നെ അടങ്ങിയിട്ടില്ലത്തതിനാല്‍ ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഉപാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ ഭക്ഷണത്തിലടങ്ങിയ പച്ചമുളക് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ള പച്ചമുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. പച്ചമുളകിന് എരിവ് നല്‍കുന്ന കാപ്സെയിന്‍ തലച്ചോറിലെ ഹൈപ്പോതലാമസിലെ ‘കൂളിംഗ് സെന്ററിനെ’ ഉത്തേജിപ്പിക്കുന്നു. അതിനാല്‍, ശരീരതാപനില കുറയാന്‍ സഹായിക്കുന്നു. മുളക് ഉല്‍പാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു. ജീവകം സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാല്‍ കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് പച്ചമുളക് നല്ലതാണെന്ന് മാത്രമല്ല ഇവ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് തീര്‍ച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്. ഇരുമ്പിന്റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലെ അണുബാധ അകറ്റാന്‍ സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളമായി അടങ്ങിയ ജീവകം കെ, എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ജീവകം കെ ഓസ്റ്റിയോപൊറോസിസ് തടയുന്നു. മുറിവുണ്ടായാല്‍ അമിതരക്തസ്രാവം ഉണ്ടാകുന്നത് തടയാനും ജീവകം കെ സഹായിക്കുമെന്നതിനാല്‍ എരിവ് മറന്ന് ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നുതന്നെയാണ് പച്ചമുളക്.