വിറ്റാമിന് -ഇ വിറ്റാമിന് -ഡി പോലുള്ള മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കാറുണ്ടോ.. ? എങ്കില്‍ ഇതറിഞ്ഞോളൂ അധികമായാല്‍ അമൃതും വിഷം. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പല തരത്തിലുള്ള വൈറ്റമിനുകള്‍ ആവശ്യമാണെങ്കിലും അവയുടെ അനാവശ്യമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാം. മള്‍ട്ടിവൈറ്റമിന്‍ സ്ഥിരമായി കഴിക്കുന്നവരില്‍ പോഷണക്കുറവ് ബാധിക്കില്ല എന്നത് തെറ്റായ ധാരണയാണ്. വൈറ്റമിന്‍ എ, ഡി, ഇ, കെ പോലുള്ള ഫാറ്റ് സോല്യുബിള്‍ വൈറ്റമിനുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയാല്‍ അവ വിഷമായി മാറാം. ചിലരില്‍ കരള്‍ രോഗത്തിലേക്കും എല്ല് വേദനയിലേക്കും ഇത് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ മള്‍ട്ടിവൈറ്റമിനുകള്‍ കുത്തിനിറയ്ക്കുന്നത് ദഹനപ്രശ്നങ്ങളിലേക്കും നയിക്കാം. അയണ്‍, സിങ്ക് പോലുള്ള ചില വൈറ്റമിനുകളും ധാതുക്കളും ഉയര്‍ന്ന തോതില്‍ കഴിക്കുന്നത് ഓക്കാനം, അതിസാരം, വയര്‍വേദന എന്നിവയ്ക്ക് കാരണമാകാം. വൈറ്റമിന്‍ സി, ഡി എന്നിവയെല്ലാം അമിതമായി കഴിക്കുന്നത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകാം. മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാകാം. ഉയര്‍ന്ന തോതിലുള്ള വൈറ്റമിന്‍ ഇ ശരീരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രക്രിയയെ ബാധിക്കും. രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇത് പ്രത്യേകിച്ചും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മള്‍ട്ടിവൈറ്റമിനുകളുടെ അമിത ഉപയോഗം ചില പോഷണങ്ങളുടെ അളവ് നിയന്ത്രണാതീതമാക്കി പോഷണങ്ങളിലെ ഇമ്പാലന്‍സ് സൃഷ്ട്ടിക്കും. ഉദാഹരണത്തിന് അമിതമായ തോതില്‍ കാല്‍സ്യം കഴിക്കുന്നത് ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ തോതില്‍ ക്രമക്കേടുണ്ടാക്കുകയും താളം തെറ്റിയ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും ചെയ്യും.