ആരോഗ്യവകുപ്പിന്റെ കാരുണ്യ പദ്ധതിക്ക് ഭാഗ്യക്കുറി വകുപ്പില്‍നിന്നും 30 കോടി രൂപ കൈമാറി. ഇതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ഫണ്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നല്‍കിയത്. കേരള ലോട്ടറി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം നിര്‍ധനരായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായമായി കാരുണ്യ ബെനവലെന്റ് ഫണ്ടിലൂടെ നല്‍കുന്നു. ക്യാന്‍സര്‍ കീമോഫീലിയ വൃക്ക രോഗങ്ങള്‍ ഹൃദ്രോഗങ്ങള്‍ സാന്ത്വന ചികിത്സാരംഗങ്ങളില്‍ ഗുരുതരമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് കാരുണ്യ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നത്.