70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാൻ നി‌ർദ്ദേശം നൽകി അമേരിക്കൻ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ; മിഠായി കഴിച്ച ഏഴുവയസുകാരിക്ക് ദാരുണാന്ത്യ

മിഠായി കഴിച്ചു 7 വയസ്സുകാരി മരിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ രണ്ട് പ്രമുഖ കമ്പനികൾ നിർമ്മിച്ച 70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാൻ നി‌ർദ്ദേശം നൽകി അമേരിക്കൻ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ. വിവിധ ഫ്‌ളേവറുകളിലുളള ഒരു ദ്രാവകം മിഠായികളിൽ ഉണ്ടെന്നും അത് കഴിക്കുന്നതിലൂടെ തൊണ്ടയിൽ കുരുങ്ങുമെന്ന് സി പി എസ് സി കമ്മീഷൻ അധികൃതർ പറഞ്ഞു. കുട്ടികൾക്ക് ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ കൊടുക്കരുതെന്നും കമ്പനികളിൽ നിന്നും പണം തിരികെ വാങ്ങണമെന്നും അധികൃതർ അറിയിച്ചു.മിഠായികൾ പ്രധാനമായും സ്‌ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വി​റ്റിരുന്നത്. നീല, ചുവപ്പ്, പച്ച, പിങ്ക് എന്നീ നിറങ്ങളിലുളള മിഠായികളാണ് വിപണികളിൽ എത്തിയിരുന്നത്. ഇവയിൽ ടോക്സിക് വേസ്റ്റ്, മെഗാ ടോക്സിക് വേസ്റ്റ് എന്ന ലേബലുകൾ ഉണ്ടായിരുന്നതായും കമ്മീഷൻ അറിയിച്ചു.റാസ് ബ്ളൂ, സ്‌ട്രോബറി, ബ്ലാക്ക് ചെറി, ആപ്പിൾ തുടങ്ങിയ രുചികളിലുളള മിഠായികളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.