അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിചിരിക്കുന്നത്. ആഴ്‌ചയില്‍ രണ്ടു തവണയിലേറെ ബീഫ്,പോർക്ക്,മട്ടൺ പോലുള്ളവ കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നു പഠനത്തിൽ പറയുന്നു. 2,16,695 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. 36 വര്‍ഷം നീണ്ട പഠനകാലയളവില്‍ 22,000 പേര്‍ റെഡ് മീറ്റിന്റെ അമിത ഉപയോഗം മൂലം ടൈപ്പ് 2 പ്രമേഹ ബാധിതരായാതായി ഗവേഷകർ കണ്ടെത്തി. അതേസമയം റെഡ് മീറ്റിന് പകരം നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ള സസ്യാധിഷ്‌ഠിത പ്രോട്ടീൻ കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത 30 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.