സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി ധനസഹായത്തിന് ഭരണാനുമതി

സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.