അര്‍ബുദ പ്രതിരോധത്തിന് സോപ്പ് വിസിപ്പിച്ച് 14കാരന്‍

അര്‍ബുദ പ്രതിരോധത്തിന് സോപ്പ് വിസിപ്പിച്ച് 14കാരന്‍. അമേരിക്കയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന ഹെമാന്‍ ബെകെല്‍ ആണ് അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത്. ചര്‍മത്തെ സംരക്ഷിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സോപിന് 10 ഡോളറില്‍ കുറവ് മാത്രമാണ് ചിലവ്. കാന്‍സര്‍ കോശങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ഡെന്‍ഡ്രൈറ്റിക് കോശങ്ങളെ പുനരുജ്ജീവിക്കാന്‍ സഹായിക്കുന്ന മിശ്രിതങ്ങളാണ് സോപ്പിലുള്ളതെന്നും, മരുന്നിനു സമാനമായ ഗന്ധമാണ് സോപ്പിന്റേതെന്നും ഹെമന്‍ അവകാശപ്പെടുന്നു. ഡിജിറ്റല്‍ മോളിക്യുലാര്‍ ടെസ്റ്റിങ്ങിലൂടെ ഫലപ്രദമെന്നു കണ്ടെത്തിയ സോപ്പ് മനുഷ്യരില്‍ പരീക്ഷിച്ചു വിജയിച്ച് എഫ്.ഡി.എ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനായി കാത്തിരിക്കുകയാണെന്നും, ചര്‍മാര്‍ബുദ ചികിത്സയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന ഉത്പന്നം എന്നതാണ് ലക്ഷ്യമെന്നും ഹെമന്‍ കൂട്ടിച്ചേര്‍ത്തു.