ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍ സാധിക്കുമെന്നും ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും തങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് അറിയുന്നതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു.