ചെറുപ്പക്കാരില്‍ കാന്‍സര്‍ കുതിച്ചുയരുന്നത് മദ്യവും മാംസ ഭക്ഷണവും ഉപ്പും മൂലമാണെന്നു പഠനം. ചൈനയിലെ ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍, സ്‌കോട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറയുടെ അഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ 50 വയസില്‍ താഴെയുളളവരില്‍ 79% കാന്‍സര്‍ വര്‍ധന ഉണ്ടായതായി പഠനം പറയുന്നു. അമിതമായി ചുവന്ന മാംസം കഴിക്കുന്നവര്‍, ഉപ്പു അമിതമായി കഴിക്കുന്നവര്‍, മദ്യപാനികള്‍, പുക വലിക്കാര്‍ ഇവര്‍ക്കൊക്കെ ചെറുപ്പത്തിലേ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. വേണ്ടത്ര പാലും പഴവും കഴിക്കാത്തതും പ്രശ്‌നമാണ്. ഉയര്‍ന്ന പ്രമേഹവും വ്യായാമത്തിന്റെ അഭാവവും കാന്‌സറിനു കാരണങ്ങളാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ‘ബിഎംജെ ഓങ്കോളജി’യില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.