കണ്ണു സ്‌കാൻ ചെയ്ത് നേത്ര രോഗങ്ങൾ പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ച്‌ ശാസ്‌ത്രജ്ഞർ

കണ്ണു സ്‌കാൻ ചെയ്ത് നേത്ര രോഗങ്ങൾ പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ച്‌ ശാസ്‌ത്രജ്ഞർ. മൂർഫീൽഡ്‌സ്‌ ഐ ഹോസ്‌പിറ്റലിലെയും യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെയും ഗവേഷകരാണ്‌ ഈ വിപ്ലവകരമായ കണ്ടെത്തലിനു പിന്നിൽ. നേത്ര രോഗങ്ങൾക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാർക്കിൻസൺസ്‌ (Parkinsons) തുടങ്ങിയവയുടെ നിർണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ന്യൂറോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌. ദശലക്ഷണക്കണക്കിനു കണ്ണുകളുടെ സ്‌കാനുകൾ ഉപയോഗിച്ചാണ്‌ എഐ ടൂളിന്‌ പരിശീലനം നൽകിയിരിക്കുന്നതെന്നു ശാസ്‌ത്രജ്ഞർ പറയുന്നു. പാർക്കിൻസൺസ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതകൾ രോഗലക്ഷണങ്ങൾ പ്രകടമാകും മുൻപ്‌ തന്നെ എഐ സംവിധാനത്തിന്‌ പ്രവചിക്കാൻ സാധിക്കുന്നത്‌ നേരത്തേ ചികിത്സ ആസൂത്രണം ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.