തൃശ്ശൂരിൽ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറിനുള്ളിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങിയതായി പരാതി. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ വിയ്യൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂൺ 12 നാണു കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടി അവശ നിലയിലാവുകയും എറണാകുളത്തെ സ്വകാര്യ സുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നു വീട്ടുകാർ പറഞ്ഞു. വിദഗ്ധ സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനു പരാതി കൈമാറും.