മലപ്പുറം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അന്തരിച്ച സുരേഷ് ജൂണ്‍ 24നും വാസു 28നും തൃശൂര്‍ മെഡി. കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ 171പേര്‍ പനിബാധിച്ച് മരിച്ചതായാണ് കണക്ക്.