കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. സര്‍ജറിക്ക് ഡോക്ടര്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. ഡോക്ടറുടെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം നടത്തും.