ഡെങ്കിപ്പനി വ്യാപനം: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയില്‍ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനി ബാധിത മേഖലകളുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.