ദേഹാസ്വാസ്ഥ്യം കാട്ടിയ വീട്ടമ്മയ്ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ രക്ഷകനായി

ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വീട്ടമ്മയ്ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ രക്ഷകനായി. വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി. പ്രദീപ്കുമാര്‍ രക്ഷകനായത്. ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പ്രദീപ് ലിസിയാമ്മയുടെ ദേഹാസ്വാസ്ഥ്യം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും കണ്ടെത്തി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വീട്ടമ്മയെ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.