കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ച നിലമേല്‍ സ്വദേശി മുഹമ്മദ് റാഫിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്താണ് കടിയേറ്റിരുന്നത്. പരിക്കേറ്റതിന് പിന്നാലെ പ്രാഥമിക ചികിത്സ ലഭ്യമാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് റാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് റാഫി മരണത്തിന് കീഴടങ്ങിയത്. പിന്നീട് നടന്ന പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.