സ്കൂൾ ബസ് മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്

ഐത്തല: പത്തനംതിട്ട ഐത്തല ചെറുകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു ഒരു വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്. ബഥനി ആശ്രമം ഹൈസ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് സൂചന. കുട്ടികളുമായി ആദ്യ ട്രിപ്പ് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ റോഡിന്റെ ഇടതുവശത്തെ കല്ലില്‍ ടയര്‍ കയറി നിയന്ത്രണം വിട്ട ബസ്, വലതുവശത്തേക്ക് മറിയുകയായിരുന്നു.
പുല്ല് മൂടിക്കിടന്നതിനാലാണ് റോഡിലെ കല്ല് ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് വിവരം.