പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍

ന്യൂയോർക്ക്: തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി വ്യക്തമാക്കി ദി ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതെന്നും നടന്‍ അറിയിച്ചു. പി.എസ്.എ. ടെസ്റ്റ് നടത്തിയതിനു ശേഷമാണ് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ഒന്നിച്ചു ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ താന്‍ സ്ഥിരമായി പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മൂന്ന് മാസം കൂടുമ്പോഴും പി.എസ്.എ. പരിശോധന നടത്തി വരികയാണെന്നും ക്യാന്‍സര്‍ ആരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി പ്രോസ്റ്റേറ്റ് കാന്‍സര്‍ യു.കെ. എന്ന ചാരിറ്റി സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് താരം.