പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ഭിന്നശേഷിക്കാരനായ ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മസ്‌കുലര്‍ ഡിസ്‌ട്രോഫിയെ തോല്‍പ്പിച്ച് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ രാജാക്കാട് സ്വദേശി ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ച് 90 ശതമാനത്തോളം വൈകല്യങ്ങളാല്‍ പ്രയസപ്പെടുന്ന ഇന്‍ഫന്റ്, താന്‍ പഠിച്ച ജിഎച്ച്എസ്എസ് ബൈസണ്‍ വാലി സ്‌കൂളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഏക വിദ്യാര്‍ത്ഥികൂടിയാണ്.