തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ആണ്. ഡെങ്കിപ്പനി, എലിപ്പനി മരണം വര്‍ദ്ധിക്കുന്നതും ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്. കാലവര്‍ഷം സജീവമാകും മുമ്പ് പനി മരണം വര്‍ദ്ധിക്കുന്നത് പരിശോധിക്കണമെന്നും, മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണം കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടിയെടുക്കണമെന്നും വി.ഡി. സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.