മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ

ലണ്ടൻ: മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ. മദ്യപിക്കുന്നവരില്‍, കരള്‍, ഹൃദ്രോഗ സാധ്യതകള്‍ തുടങ്ങിയവയ്ക്ക് പുറമെ പേശികളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന മദ്യപാനം, പേശികളില്‍ ബലക്ഷയം സൃഷ്ടിച്ച് ശരീരത്തെ വാര്‍ധക്യസഹജമായ അവസ്ഥയിലേയ്ക്ക് നയിക്കുമെന്നും പഠനം പറയുന്നു.