എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതിനായി മെഡിക്കല്‍ കോളേജിനു സമീപത്തെ കിന്‍ഫ്രയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.