കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ വന അതിർത്തിയിൽ ഇന്നലെ രാവിലെയായിരുന്നു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതേസമയം, ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു.