തിരുവനന്തപുരം: ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗസാധ്യതയും വളരെ കൂടുതലാണ്. ഇവയില്‍ ഈഡിസ് ഈജിപ്റ്റിസ് കൊുതുകളേക്കാള് രോഗവ്യാപനശേഷി കൂടുതലുള്ള ഈഡിസ് ആബോപിക്ടസ് വഭാഗമാണ് കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.