ഡൽഹി: 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം. ബിഎംസി കാന്‍സറില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അര്‍ബുദ സാധ്യത കുടുതലെന്നും പഠനത്തില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അന്നനാളിയിലെ അര്‍ബുദം, വായിലെ അര്‍ബുദം, വയറിലുണ്ടാകുന്ന അര്‍ബുദം എന്നിവയാണ് ഇന്ത്യയിലെ കൂടുതലാളുകളെയും ബാധിക്കുന്ന അഞ്ച് അര്‍ബുദങ്ങള്‍.