കല്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്. വയനാട് കൽപറ്റ കൈനാട്ടിയിലെ റസ്റ്റോറന്റിൽനിന്ന് ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കത്തെയും ഛർദിയെയും തുടർന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മറ്റൊരു റസ്റ്റോറന്‍റിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.