കൊച്ചി: 18.79 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോതമംഗലം സ്വദേശി റിജു, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി അൽബർട്ട് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. തീവ്രവാദവിരുദ്ധ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു ഇവർ പിടിയിലായത്. ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.