വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം

വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന് ​പഠനത്തിൽ കണ്ടെത്തി. 95,000 വനിതകളിൽ നിന്നുള്ള ഡേറ്റകൾ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. ശരാശരി 49 വയസ്സ് പ്രായമുണ്ടായിരുന്ന ഇവരിൽ പഠനത്തിന്റെ തുടക്കകാലത്ത് രോ​ഗം കണ്ടെത്തിയിരുന്നില്ല. തുടർന്ന് മുപ്പത് വർഷത്തോളം ഇവരെ നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ഇവരിൽ ആയിരം പേർക്ക് പിൽക്കാലത്ത് പാർക്കിൻസൺസ് രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്തവരിൽ വ്യായാമത്തിലേർപ്പെട്ട വിഭാ​ഗത്തിന്റെ പാർക്കിൻസൺ‌സ് ഡിസീസ് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി.