ദോഹ: ഷീഷ അഥവ ഹുക്ക വലിക്കുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ഷീഷ വലിയും, മുതിർന്നവർക്കിടയിൽ വർധിച്ചു വരുന്ന ഹൃദ്രോഗ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖത്തർ സർവകലാശാലയിലെ ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഷീഷയുടെ അപകടസാധ്യതയെക്കുറിച്ച് സമഗ്ര ബോധവൽക്കരണം അനിവാര്യമെന്ന് ഗവേഷകർ പറയുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടർ പൈപ്പ് ഉപയോഗിച്ച് വലിക്കുന്നതാണ് ഷീഷ അഥവ ഹുക്ക എന്നു പറയുന്നത്. ചാർക്കോൾ ഉപയോഗിച്ചാണ് ഇതിലെ പുകയില പുകയ്ക്കുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ സംഭവിച്ചവരും , ശരാശരി 55 വയസ്സ് പ്രായമുള്ളവരുമായ ആയിരത്തിലധികം പേരിൽ നിന്നുള്ള ഡാറ്റകൾ വിലയിരുത്തിയായിരുന്നു
ഗവേഷക പഠനം.