ഭക്ഷണങ്ങളിൽ വിഷ പദാർത്ഥങ്ങളും കീടനാശിനിയും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്

തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിലും കീടനാശിനികളും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉൾപ്പെടെ വിഷപദാത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അടിസ്ഥാനാത്തിൽ മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്തത് . പരിശോധനയിൽ സോഡയിൽ 260% അധികം ബാക്ടീരിയ കണ്ടെത്തി. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹ‍‍ാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിന്റെ അമിത മടങ്ങു കണ്ടെത്തുകയും ചെയ്തു. 2022 ഡിസംബറിൽ സപ്ലൈകോ ലാഭം മാർക്കറ്റിൽ നിന്നു ശേഖരിച്ച മുളകുപൊടിയിൽ കീടനാശ‍ിനിയുടെ അളവ് 1700% ആണ്. സാംപിളായി ശേഖരിച്ച ഗ്രീൻപീസിൽ ഒട്ടും ചേർക്കാൻ പാടില്ലാത്ത സിന്തറ്റിക് കളറായ ടാർട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ കീടനാശിനികൾ, കളനാശിനികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിധ്യം പല ഭക്ഷണ പദാർഥങ്ങളിലും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.