ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം: ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, പക്ഷാഘാതം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഉപ്പിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തണമെന്ന് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുന്നോട്ടു പോയാല്‍ 2025ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിര്‍ദേശം. അഞ്ചുശതമാനം രാജ്യങ്ങള്‍ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിര്‍ബന്ധിതവും സമഗ്രവുമായ നയങ്ങള്‍ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള 73 ശതമാനം രാജ്യങ്ങള്‍ക്ക് അത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.