തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് അധികൃതർ

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ ആരോപിക്കുന്നത് പോലെ രോഗിയിലുണ്ടായിരിക്കുന്ന രോഗലക്ഷണങ്ങൾ മരുന്നു മാറി കഴിച്ചത് കൊണ്ടല്ല എന്നാണ് മെഡിക്കൽ ബോർഡിൻ്റെ വിശദീകരണം. മെഡിക്കൽ കോളേജിന് കീഴിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചാലക്കുടി സ്വദേശി അമലിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റാണ് അമൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാൻ ഇരിക്കവെയാണ് സംഭവം. ശരീരത്തിൽ നീര് വയ്ക്കുകയും അപസ്മാര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതോടെ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ഹെൽത്ത് ടോണിക്കിന് പകരം അലർജിയുള്ള ചുമയുടെ മരുന്നാണ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും അമലിനു മാറി നൽകിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം