അബുദാബി: അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബുദാബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി യാസിർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനി പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യാസിറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായിട്ടുണ്ട്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.