കൊച്ചി: ബ്രഹ്മപുരത്തെ വെയ്സ്റ്റ് മാനേജ്‌മന്റ് കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. തീപിടിക്കാനിടയായ സാഹചര്യം പരിശോധിചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.