കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിക്കല്‍ ഇന്നത്തേക്ക് മാറ്റി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. മാലിന്യം തള്ളുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലെവല്‍ അപ്പ്രോച്ച് ഉദ്ദേശിക്കുന്നുവെന്നും കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് എന്ന നിലയില്‍ കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിയേയും നിയമിക്കാമെന്നും കോടതി അറിയിച്ചു. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു.