റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ പ്രതിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ദമ്മാമിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍ സുബൈദി, ഖാലിദ് ബിന്‍ മാജിദ് ഗസ്‍വാനി എന്നിവരുടെ വീടിന് തീയിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.