ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ച ചീറ്റകളിലൊന്ന് ചത്തത് വൃക്കയിലെ അണുബാധ മൂലം. അഞ്ചര വയസ്സുള്ള സാഷയെന്ന ചീറ്റയാണ് ചത്തത്. സാഷയെ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുമ്പേ വൃക്കരോഗം ബാധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സാഷ ഉള്‍പ്പടെ എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.