കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സി-ആം മെഷീൻ സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലാണ് സി-ആം മെഷീൻ സ്ഥാപിച്ചത്. നിലവിൽ ഉള്ള രണ്ട് മെഷീനുകൾക്ക് പുറമെയാണ് അത്യാധുനിക രീതിയിലുള്ള ഈ പുതിയ മെഷീൻ. ശസ്ത്രക്രിയ സുഗമമാക്കുന്നതിനും ശരീര ഭാഗം കൃത്യമായി പോയിന്റ് ചെയ്ത് ശസ്ത്രക്രിയ നടത്താനും റേഡിയേഷൻ അളവ് കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കും. അപകട ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ശരീരഭാഗം കൂടുതൽ തുറക്കാതെ ഇമു് പ്ലാന്റ് ചെയ്യാനും ഈ മെഷീനിലൂടെ കഴിയും. പ്ലാൻ ഫണ്ടിൽ നിന്ന് 40 ലക്ഷം മുതൽ മുടക്കിലാണ് ഈ മെഷീൻ വാങ്ങിയത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഏറ്റവും അത്യാധുനിക രീതിയിലുള്ള ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇത്തരം നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.