കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയിരുന്ന നാടക നടി പോലീസ് പിടിയില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളാണ് യുവതിയെ അറസ്ററ് ചെയ്തത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. ഇരുവരും ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്താണ് വിതരണം ചെയ്തിരുന്നത്. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.