കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് ആരോപിച് ഡോക്ടറെ മർദിച്ച സംഭവത്തിൽ ഇന്ന് ജില്ലയിലെ കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.