ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തനസജ്ജമായി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തസജ്ജമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസം മുട്ടൽ, പനി എന്നിവയുമായി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം പ്രതിദിനം ജില്ലയില്‍ കോവിഡ് ബാധിക്കുന്നത് മൂന്നോ നാലോ പേര്‍ക്കു മാത്രമാണ്. എന്നാൽ ആശുപത്രിയുടെ മെഡിസിൻ വിഭാഗം ഐ സി യുവിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവേശിപ്പിച്ച 75 % രോഗികളിലും ആസ്മ , ശ്വാസം മുട്ടൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. വേനല്‍കടുത്തതോടെ ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള രോഗഭീഷണിയും ജില്ലയിലുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ ജില്ലയിൽ വയറിളക്കരോഗങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.