ബെംഗളൂരു:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍. ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മകന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.