പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി

 

തിരുവനന്തപുരം : പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടി സഹായത്തോടെയാണ് തദ്ദേശീയ വാക്‌സീന്‍ വികസിപ്പിക്കുക. ഇതിനായി 5 കോടി രൂപ നീക്കിവച്ചു. പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.