തിരുവനന്തപുരം : ഹെൽത്ത് കാര്‍ഡ് എടുക്കുന്ന നടപടി രണ്ടാഴ്ചത്തേയ്ക്ക് നീട്ടിയത് ഹോട്ടല്‍ മേഖലയില്‍ ആശ്വാസമായി. ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ രക്തശേഖരണവും പരിശോധനാ ക്യാമ്പുകളും പുരോഗമിക്കുകയാണ്. എല്ലാ ജീവനക്കാര്‍ക്കും കാര്‍ഡ് ലഭ്യമാക്കാന്‍ ചുരുങ്ങിയത് 15 ദിവസങ്ങള്‍ ആവശ്യമാണെന്നാണ് അസോസിയേഷന് വ്യക്തമാക്കുന്നത്. വ്യക്തിഗതമായി പരിശോധന നടത്തുമ്പോള്‍ ആള്‍ക്കൊന്നിന് 800 രൂപ ചിലവ് വരുന്ന സാഹചര്യത്തില്‍ വിവിധ ലാബുകളുമായി സഹകരിച്ചാണ് അസോസിയേഷനുകള്‍ പരിശോധന നടത്തിവരുന്നത്.