നേത്രാരോഗ്യത്തിനായി സംസ്ഥാന ബജറ്റില്‍ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

 

തിരുവനന്തപുരം :നേത്രാരോഗ്യത്തിനായി സംസ്ഥാന ബജറ്റില്‍ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നേര്‍ക്കാഴ്ച’ എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ ക്യാംപയിനാണിത്. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തുന്നവരില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയര്‍ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS