കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് കക്കോടി സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ കോഴിക്കോട് നാഷണൽ ആശുപത്രിക്കെതിരെ വീട്ടമ്മയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. വീട്ടമ്മയുടെ പരിക്കേറ്റ ഇടതുകാലിനു പകരം വലതുകാലിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അതേസമയം, ശസ്ത്രക്രിയയിൽ വീഴ്ചയില്ലെന്നും ഇരുകാലിനും പരിക്കുള്ളതിനാൽ ആദ്യം വലതുകാലിനു ശസ്ത്രക്രിയ നടത്തിയെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.